head 3
head1
head2

ഐറിഷ് ഉദാഹരണം : വിചിത്ര വാദവുമായി റഷ്യന്‍ വിദേശകാര്യ മന്ത്രി

മോസ്‌കോ: റഷ്യന്‍ ഭാഷ സംസാരിക്കുന്നവരെയെല്ലാം പുറത്താക്കാന്‍ ഉക്രൈന്‍ ശ്രമം നടത്തിയെന്നും, അയര്‍ലണ്ടില്‍ ഇംഗ്ലീഷ് നിരോധിക്കുന്നത് എങ്ങനെയുണ്ടാവുമെന്നും റഷ്യന്‍ വിദേശ കാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്. കഴിഞ്ഞ ദിവസം മോസ്‌കോയില്‍ പത്രപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ ന്യായീകരിക്കാന്‍ വേണ്ടിയായിരുന്നു മന്ത്രിയുടെ ഈ വിശദീകരണം.

ഇംഗ്ലീഷ് സംസാരിക്കുന്നവരെയെല്ലാം പുറത്താക്കാന്‍ അയര്‍ലണ്ട് ശ്രമിച്ചാല്‍, യു.കെ എങ്ങനെ പ്രതികരിക്കുമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

എന്നാല്‍, കഷ്ടത നിറഞ്ഞ കാലത്തിന് ശേഷമായാലും, സമാധാനവും സുസ്ഥിരതയും കെട്ടിപ്പടുക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണങ്ങളാണ് യു.കെയും അയര്‍ലണ്ടുമെന്ന് ഐറിഷ് വിദേശകാര്യ മന്ത്രി സൈമണ്‍ കോവണി ട്വിറ്ററില്‍ കുറിച്ചു.

ഇത്തരമൊരു സാഹചര്യത്തിലും റഷ്യന്‍ മന്ത്രി നടത്തിയ വിചിത്ര ന്യായീകരണത്തെ അദ്ദേഹം അപലപിച്ചു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.