head2
head 3
head1

കരിയില്‍ മെത്രാന്‍ രാജി നല്‍കി, എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലേക്ക് ?

എറണാകുളം : എറണാകുളം അങ്കമാലി അതിരൂപത മെത്രാപോലീത്തന്‍ വികാരി ആന്റണി കരിയില്‍ വത്തിക്കാന്‍ സ്ഥാനപതിയ്ക്ക് രാജി നല്‍കി. എറണകുളം അതിരൂപതയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്താനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

ഇന്ന് കൊച്ചിയിലെത്തിയ വത്തിക്കാന്റെ ഇന്ത്യന്‍ സ്ഥാനപതി ലെയൊപോള്‍ഡ് ജിറെല്ലിയ്ക്കാണ് ആന്റണി കരിയില്‍ രാജി കത്ത് കൈമാറിയത്. കര്‍ദ്ദിനാള്‍ വിരുദ്ധ സമരങ്ങളെ പിന്തുണച്ചതിനും സിനഡ് തീരുമാനം പരസ്യമായി ലംഘിച്ചതുമാണ് ബിഷപ്പിനെതിരായ നടപടിക്ക് കാരണം.

രാവിലെ എറണാകുളം ബിഷപ് ഹൗസിലെത്തിയ മാര്‍പാപ്പായുടെ പ്രതിനിധിയുടെ ആവശ്യമനുസരിച്ച് കൈപ്പടയില്‍ എഴുതിയ കത്താണ് കരിയില്‍ ബിഷപ്പ് നല്‍കിയത്.

വിരുദ്ധ വിഭാഗം വൈദികര്‍ ബിഷപ്പിനെ കണ്ട് രാജി വെക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും വത്തിക്കാന്റെ നിര്‍ദേശത്തിന് കരിയില്‍ മെത്രാന്‍ വഴങ്ങുകയായിരുന്നു. ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ എറണകുളം അതിരൂപതയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്തേയ്ക്ക് എത്തുമെന്നും സൂചനകളുണ്ട്.

Comments are closed.