head2
head 3
head1

ആക്ഷന്‍ ത്രില്ലര്‍ വിരുന്നൊരുക്കി ‘ഭീഷ്മ പര്‍വ്വം’; ട്രെയ്ലര്‍ പുറത്ത്

മമ്മൂട്ടി-അമല്‍ നീരദ് ചിത്രം ‘ഭീഷ്മ പര്‍വ്വ’ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇരുവരുടെയും മുന്‍പത്തെ ചിത്രമായ ‘ബിഗ് ബി’ക്ക് സമാനമായ ആക്ഷന്‍ ത്രില്ലര്‍ വിരുന്നാണ് ഭീഷ്മ പര്‍വ്വവും പ്രേക്ഷകര്‍ക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലറിലൂടെ ലഭിക്കുന്ന സൂചന. കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന ചിത്രം ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ്.

ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. അന്തരിച്ച കെപിഎസി ലളിതയും നെടുമുടി വേണുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ട്രെയിലറിന്റെ അവസാനം ഇരുവരെയും ഒരുമിച്ച് കാണിക്കുന്നുണ്ട്. ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ പ്രമുഖരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഭീഷ്മ പര്‍വ്വത്തിനു മുന്‍പ് അമല്‍ നീരദിന്റെ ‘ബിലാല്‍’ ആണ് ചര്‍ച്ചയായതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ ‘ഭീഷ്മപര്‍വ്വം’ സിനിമ പ്രഖ്യാപിക്കുകയായിരുന്നു. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാം ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.

Comments are closed.