head1
head 3
head2

‘ഭീഷ്മപര്‍വ്വ’ത്തിലെ മനോഹര മെലഡി പുറത്ത്; ‘അകാശം പോലെ’ ലിറിക് വീഡിയോ

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വത്തിലെ ‘അകാശം പോലെ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ഹംസിക അയ്യരും കപില്‍ കപിലനും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. റഫീക് അഹമ്മദിന്റെതാണ് വരികള്‍. സുഷിന്‍ ശ്യാം ആണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

മമ്മൂട്ടി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം. 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മാര്‍ച്ച് മൂന്നിനായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.

ചിത്രത്തിലെ ‘പറുദീസ’ എന്ന ഗാനം നേരത്തെ വലിയ ശ്രദ്ധനേടിയിരുന്നു. ശ്രീനാഥ് ഭാസിയായിരുന്നു ഈ ഗാനം ആലപിച്ചത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Comments are closed.