head1
head2
head 3

സ്‌ക്രീന്‍ ഷെയര്‍ ആപ്പുകളെയും സൂക്ഷിക്കണം; തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതേ…!

കാലത്തിനനുസരിച്ച് അപ്‌ഡേറ്റ് ചെയ്യുന്നവരാണ് തട്ടിപ്പുകാര്‍. അതിപ്പോള്‍ ഓണ്‍ലൈന്‍ ആയാലും ഓഫ്‌ലൈനായാലും അത്തരമൊരു മാറ്റം പ്രകടമാണ്. അതുകൊണ്ടുതന്നെ ഒരു തട്ടിപ്പില്‍നിന്ന് രക്ഷപ്പെട്ടാല്‍ പോലും മറ്റൊന്നില്‍ വീണുപോയേക്കില്ലെന്ന് ഉറപ്പ് പറയാന്‍ ഒരാള്‍ക്കും സാധിക്കില്ല. ബാങ്കിംഗ് തട്ടിപ്പിന്റെ നിരവധി രീതികള്‍ നാം കണ്ടുകഴിഞ്ഞു. അവയെ എങ്ങനെ ഒഴിഞ്ഞിരിക്കണമെന്നും നാം പഠിച്ചുവെച്ചു. എന്നാല്‍, നമ്മള്‍ മനസ്സില്‍ കാണുമ്പോള്‍ മാനത്ത് കാണുന്നവരാണ് തട്ടിപ്പുകാര്‍. ബാങ്കുകള്‍, അംഗീകൃത പണമിടപാട് സ്ഥാപനങ്ങള്‍ എന്നിവയുടേതെന്നു തോന്നിപ്പിക്കുന്ന ആപ്പുകള്‍ ഉപഭോക്താക്കളെക്കൊണ്ട് ഡൗണ്‍ലോഡ് ചെയ്യിപ്പിച്ച്, വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പണം തട്ടുന്നതാണ് പുതിയ രീതി

സ്‌ക്രീന്‍ ഷെയര്‍ എന്ന ചതിക്കുഴി

ബാങ്കുകള്‍, അംഗീകൃത പണമിടപാട് സ്ഥാപനങ്ങള്‍ എന്നിവയുടേതെന്നു തോന്നിപ്പിക്കുന്ന ആപ്പുകളാണ് തട്ടിപ്പിനുള്ള വേദി. യഥാര്‍ത്ഥത്തില്‍, ഇവയെല്ലാം സ്‌ക്രീന്‍ ഷെയര്‍ ആപ്പുകള്‍ മാത്രമായിരിക്കും. ബാങ്ക് പ്രതിനിധികള്‍ എന്ന വ്യാജേനെ തട്ടിപ്പുകാര്‍ ഉപഭോക്താക്കളെ ബന്ധപ്പെടുന്നു. പിന്നീട് സ്‌ക്രീന്‍ ഷെയര്‍ ആപ്പുകള്‍ അക്കൗണ്ട് ഉടമയെക്കൊണ്ട് ഡൗണ്‍ലോഡ് ചെയ്യിപ്പിക്കുന്നു. ആപ്പ് തുറക്കുന്നതോടെ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭ്യമാവും. അക്കൗണ്ട് ഉടമ ഉപയോഗിക്കുന്ന മൊബൈലിലെയോ, കംപ്യൂട്ടറിലെയോ വിവരങ്ങള്‍ വേറെ എവിടെയോ ഇരിക്കുന്ന തട്ടിപ്പുകാര്‍ക്ക് ലഭ്യമാകുന്നതോടെ, തട്ടിപ്പ് എളുപ്പമാകുന്നു. ഇത്തരം സംവിധാനത്തിലൂടെ ബാങ്ക് ഇടപാടുകള്‍ ഉള്‍പ്പെടെ നിയന്ത്രിക്കാന്‍ തട്ടിപ്പുകാര്‍ക്ക് കഴിയും.

ഈ ആപ്ലിക്കേഷനുകളെയൊന്ന് ശ്രദ്ധിക്കാം

ടീം വീവര്‍ റിമോട്ട് കണ്‍ട്രോള്‍
ടീം വീവര്‍ ക്വിക് സപ്പോര്‍ട്ട്
ടീം വീവര്‍ ഹോസ്റ്റ്
വിഎന്‍സി വ്യൂവര്‍ റിമോട്ട് ഡെസ്‌ക്ടോപ്
എനി ഡെസ്‌ക് റിമോട്ട് ഡെസ്‌ക്ടോപ് സോഫ്റ്റ്വെയര്‍
എയര്‍ ട്രോയിഡ് ഫയല്‍ ആന്‍ഡ് റിമോട്ട് ആക്‌സസ്
സ്‌ക്രീന്‍ ഷെയര്‍ റിമോട്ട് അസിസ്റ്റന്റ്
എയര്‍ മിറര്‍ റിമോട്ട് കണ്‍ട്രോള്‍
റെമോട്രോയിഡ്

ജാഗ്രത പാലിക്കാം, ഇക്കാര്യങ്ങള്‍ മറക്കരുത്…

ബാങ്കുകള്‍ ഒരിക്കലും വ്യക്തിഗതവിവരങ്ങള്‍ ഫോണിലൂടെ ചോദിച്ചറിയാറില്ല.
ബാങ്കുകള്‍ ഒരിക്കലും ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടില്ല.
വ്യക്തിഗത വിവരങ്ങള്‍ ചോദിച്ചുള്ള എസ്എംഎസുകള്‍, ഫോണ്‍കാളുകള്‍ പൂര്‍ണമായും അവഗണിക്കുക.
ഒറ്റത്തവണ പാസ്വേര്‍ഡുകള്‍, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍, അവയുടെ കാലാവധി അവസാനിക്കുന്ന തീയതി, സിവിസി, പിന്‍ നമ്പര്‍ എന്നിവ ഒരുകാരണവശാലും കൈമാറാതിരിക്കുക.
ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വരുന്ന അക്സെപ്റ്റ് റിക്വസ്റ്റുകള്‍ കൃത്യമായി വായിച്ചു മനസിലാക്കിയശേഷം സ്വീകരിക്കുക.

Comments are closed.