head1
head 3
head2

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു

കണ്ണൂര്‍ : ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ (97) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കണ്ണൂരിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. 30 വര്‍ഷത്തോളം ബ്ലിറ്റ്സ് വാരികയുടെ യൂറോപ്യന്‍ ലേഖകന്‍ ആയിരുന്നു.

സോവിയറ്റ് യൂണിയന്റെ സര്‍വ്വകലാശാലയില്‍ മാക്സിസത്തില്‍ ഉന്നതവിരുദം നേടിയ ആളാണ് ബെര്‍ലിന്‍ കുഞ്ഞനന്തന് നായര്‍. മൂന്നാം ലോക രാജ്യങ്ങളിലെ സിഐഒയുടെ ഇടപെടലുകള്‍, ഫിഡറല്‍ കാസ്ട്രോയ്ക്കെതിരെ പലതവണ നടന്ന വധ ശ്രമങ്ങള്‍ എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ സ്‌കൂപ്പുകളായി ബ്ലിറ്റ്സില്‍ പ്രത്യക്ഷപ്പെട്ടു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പക്കെതിരായ വധശ്രമത്തെ കുറിച്ചുള്ള സ്‌കൂപ്പുകള്‍ ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

പന്ത്രണ്ടാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബാലഭാരത സംഘം സെക്രട്ടറിയായി ഇ.കെ. നായനാര്‍ക്കൊപ്പമാണ് അദ്ദേഹം പ്രവര്‍ത്തിച്ചു തുടങ്ങിയത്. പി.കൃഷ്ണപിള്ളയാണ് ബെര്‍ലിന്റെ രാഷ്ട്രീയ ഗുരു. മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത വിമര്‍ശകനായാണ് ബെര്‍ലിന്‍ അറിയപ്പെട്ടത്. ‘ഒളിക്യാമരകള്‍ പറയാത്തത്’, ‘പൊളിച്ചെഴുത്ത്’ എന്നീ രണ്ട് പുസ്തകങ്ങളിലൂടെ പിണറായി യുഗത്തെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു.

1926 നവംബര്‍ 26 ന് കണ്ണൂര്‍ കോളങ്കടയിലാണ് കുഞ്ഞനന്തന്‍ നായരുടെ ജനനം. എട്ടാം ക്ലാസ്സുവരെ കണ്ണാടിപറമ്പ് ഹയര്‍ എലിമെന്ററി സ്‌കൂളിലും, പിന്നീട് കണ്ണൂര്‍ ടൗണ്‍ മിഡില്‍ സ്‌കൂളിലും,ചിറക്കല്‍ രാജാസിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. രാജാസ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയിരുന്നു.

Comments are closed.