head 3
head1
head2

ഏഷ്യ കപ്പ് മത്സരക്രമം : ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടം ഓഗസ്റ്റ് 28ന്

ദുബായ്: ഈ മാസം അവസാനം നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഷെഡ്യൂള്‍ പുറത്ത്. ഓഗസ്റ്റ് 27ന് യുഎഇയില്‍ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് ടൂര്‍ണമെന്റിലെ ആദ്യ മത്സരം. സെപ്റ്റംബര്‍ 11നാണ് ഫൈനല്‍. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവന്‍ കൂടിയായ ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് മത്സരക്രമം ഔദ്യോഗികമായി പുറത്തിറക്കിയത്.

ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടായിരിക്കും മത്സരങ്ങള്‍ നടത്തുക. ദുബായിയും ഷാര്‍ജയുമാണ് മത്സരങ്ങള്‍ക്ക് വേദിയാവുക. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ് ടീമുകളാണ് ഏഷ്യ കപ്പിനുള്ളത്.

ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടം ഓഗസ്റ്റ് 28ന് ദുബായില്‍ നടക്കും. ഇരുവരും ബി ഗ്രൂപ്പിലാണ്. യോഗ്യതാ റൗണ്ടില്‍ മത്സരിക്കുന്ന ഹോങ്കോങ്, കുവൈറ്റ്, സിംഗപ്പൂര്‍, യു.എ.ഇ എന്നീ രാജ്യങ്ങളുടെ വിജയിയും ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടും.

പ്രാഥമിക റൗണ്ടുകള്‍ക്ക് ശേഷം സെപ്റ്റംബര്‍ മൂന്നിന് സൂപ്പര്‍ ഫോര്‍ റൗണ്ട് ആരംഭിക്കും. തുടര്‍ന്ന് സെപ്റ്റംബര്‍ 11ന് സൂപ്പര്‍ ഫോറില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടുന്നവര്‍ തമ്മില്‍ കിരീടപ്പോരാട്ടത്തില്‍ മത്സരിക്കും. ഫൈനലിന് മുമ്പ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ രണ്ട് തവണ വീതം തമ്മില്‍ മത്സരിക്കുന്ന രിതിയിലാണ് മത്സരക്രമം.

ടൂര്‍ണമെന്റ് ശ്രീലങ്കയില്‍ നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും അവിടുത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് യുഎഇയിലേക്ക് മാറ്റുകയായിരുന്നു.

Comments are closed.