head2
head1
head 3

ഒരേസമയം രണ്ട് ഐഫോണുകള്‍ ചാര്‍ജ് ചെയ്യാം, പുത്തന്‍ ഫീച്ചറുമായി ആപ്പിള്‍

ഒരേസമയം രണ്ട് ഐഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന പുതിയ ചാര്‍ജറുമായി ആപ്പിള്‍. 35W ഔട്ട്പുട്ട് നല്‍കുന്ന പുതിയ ചാര്‍ജര്‍ നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് ആപ്പിള്‍. ഈ ചാര്‍ജറിന് രണ്ട് യുഎസ്ബി-സി പോര്‍ട്ടുകള്‍ ഉണ്ടായിരിക്കാം. അതായത് ഒരേസമയം രണ്ട് ഐഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞേക്കും.
പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഈ ചാര്‍ജര്‍ വൈകാതെ തന്നെ പുറത്തിറങ്ങിയേക്കും.

ഇത് ഒരു ഗാലിയം നൈട്രൈഡ് (GaN) ചാര്‍ജറും ആകാം. ഫാസ്റ്റ് ചാര്‍ജിങ് ഫീച്ചറും അടങ്ങിയതായിരിക്കും. അഡാപ്റ്ററിന്റെ വലുപ്പം ചുരുക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയും ആപ്പിള്‍ ഉപയോഗിച്ചേക്കും.

35W ഔട്ട്പുട്ടുള്ള ആപ്പിളിന്റെ ആദ്യത്തെ ഡ്യുവല്‍ യുഎസ്ബി-സി ചാര്‍ജറായിരിക്കും ഇത്. ഒരേസമയം ഒന്നിലധികം ആപ്പിള്‍ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനും സാധിച്ചേക്കും. ഐഫോണിനൊപ്പം ഐപാഡ്, ആപ്പിള്‍ വാച്ച് എന്നിവയും ഒരേസമയം ചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞേക്കും.

Comments are closed.