head2
head 3
head1

ആപ്പിള്‍ ഫോണുകളില്‍ സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനും തിരിച്ചുവിളിക്കാനും സംവിധാനം വരുന്നു

അയച്ച സന്ദേശങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചുവിളിക്കാനും എഡിറ്റ് ചെയ്യാനും കഴിയുന്ന പുതിയ സോഫ്‌ട്വെയര്‍ അവതരിപ്പിക്കുകയാണ് ആപ്പിള്‍. ആപ്പിളിന്റെ സോഫ്‌റ്റ്വെയറിന്റെ പരിഷ്‌കരിച്ച ഐഒഎസ് 16 -ലാണ് ഈ സംവിധാനം വരിക. ഒരു സന്ദേശം അയച്ച് 15 മിനിറ്റിനുള്ളില്‍ അവയെ തിരിച്ചുവിളിക്കാന്‍ ഉപയോക്താക്കളെ പ്രാപ്തമാക്കുന്നതാകും ഈ സംവിധാനം.

കാലിഫോര്‍ണിയയില്‍ നടന്ന വാര്‍ഷിക വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സ് ഇവന്റില്‍ കമ്പനി അംഗീകരിച്ച വിവിധ ആപ്പുകളിലൊന്നാണ് ഈ മെസേജ് ആപ്പ് അപ്‌ഡേറ്റ്. ഈ പുതിയ ഐഫോണ്‍ സോഫ്‌റ്റ്വെയര്‍ ഈ വര്‍ഷാവസാനം പുറത്തിറങ്ങുമെന്ന് കമ്പനി അറിയിച്ചു. വിവിധ ഫോണ്ടുകള്‍, ഫോട്ടോ ഫില്‍റ്ററുകള്‍, ഇന്ററാക്ടീവ് നോട്ടിഫിക്കേഷനുകള്‍ എന്നിവയ്ക്കൊപ്പം ലോക്ക് സ്‌ക്രീനുമുണ്ടാകും ഈ സോഫ്ട് വെയറില്‍.

ആപ്പിള്‍ പേ ലേറ്റര്‍

ആപ്പിള്‍ പേ ലേറ്റര്‍ എന്ന പേരില്‍ ആപ്പിള്‍ പേയിലേക്കുള്ള അപ്‌ഡേറ്റും പുതിയ സോഫ്‌റ്റ്വെയറിലുണ്ടാകും. ഇതിലൂടെ പലിശയോ അധിക ഫീസോ ഇല്ലാതെ ആറ് ആഴ്ചയ്ക്കുള്ളില്‍ ആപ്പിളിന്റെ വില നാല് പേയ്‌മെന്റുകളായി നല്‍കാം. നേരത്തേ യു എസില്‍ മാത്രമേ ഈ സംവിധാനമുണ്ടായിരുന്നുള്ളു.

സെയ്ഫ്റ്റി ചെക്ക്

സെയ്ഫ്റ്റി ചെക്ക് എന്ന പേരില്‍ പുതിയ സെക്യൂരിറ്റി ടൂളും പരിഷ്‌കാരത്തില്‍ ഉള്‍പ്പെടുന്നു. ഇതിലൂടെ ദുരുപയോഗം ചെയ്യുന്ന കോണ്ടാക്ടുകളെ ഉപേക്ഷിക്കാനാകും. ലൊക്കേഷന്‍ പങ്കിടുന്നതു ഉള്‍പ്പെടെ അനുവദിച്ച അക്കൗണ്ടും ഡാറ്റ ആക്‌സസ്സും പുനക്രമീകരിക്കാനും കഴിയും. ഫിംഗര്‍, ഫേസ് സ്‌കാന്‍ മുഖേനയുള്ള ഫോണ്‍ ലോഗിംഗ് സംബന്ധിച്ച പുതിയ പദ്ധതികളുടെ വിശദാംശങ്ങളും ആപ്പിള്‍ ഈവന്റില്‍ പങ്കുവെച്ചു.

പുതിയ ലാപ്‌ടോപ്പും മാക്ബുക്ക് പ്രോയും

ആപ്പിളിന്റെ സ്വന്തം കംപ്യൂട്ടര്‍ ചിപ്പായ എം2വിന്റെ രണ്ടാം തലമുറയെ ഉള്‍ക്കൊള്ളുന്ന പുതിയതും റീ ഡിസൈന്‍ ചെയ്തതുമായ മാക്ബുക്ക് എയര്‍ ലാപ്‌ടോപ്പും പുതിയ മാക്ബുക്ക് പ്രോയും കമ്പനി പ്രഖ്യാപിച്ചു.

ആപ്പിളിന്റെ ഏറ്റവും ജനപ്രിയമായ ഉപകരണങ്ങളായ ഐഫോണ്‍, ആപ്പിള്‍ വാച്ച്, ഐപാഡ്, മാക് കമ്പ്യൂട്ടറുകള്‍ എന്നിവയെ ശക്തിപ്പെടുത്തുന്ന സോഫ്‌റ്റ്വെയറിന്റെ പുതിയ പതിപ്പുകളുടെ പ്രിവ്യൂവാണ് വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ നടത്തിയത്.

കമ്പനിയുടെ ആദ്യത്തെ ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റ് പ്രിവ്യൂ ചെയ്യുമെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ളതൊന്നും ഇവന്റില്‍ ചര്‍ച്ചയായില്ല.

Comments are closed.