head1
head 3
head2

അശ്ലീല സൈറ്റുകളിലേയ്ക്ക് കുട്ടികളെ തുറന്നുവിടാന്‍ ആപ്പിളിന്റെ ആപ്പുകള്‍

ഡബ്ലിന്‍ : കുട്ടികളെ വഴിതെറ്റിക്കണമെങ്കില്‍ ഒരു ആപ്പിള്‍ ഫോണ്‍ വാങ്ങിക്കൊടുത്താല്‍ മതി. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമുള്ള സൈറ്റുകളിലേയ്ക്കൊക്കെ യാതോരു നിയന്ത്രണവുമില്ലാതെ കടന്നുചെല്ലാന്‍ അനുവദിക്കുന്ന ഒട്ടേറെ സംവിധാനങ്ങളാണ് ഇതിലുള്ളതത്രെ.

കുട്ടികള്‍ക്ക് വിലക്കുകളൊക്കെയുണ്ടെന്ന് പറയുമ്പോഴും സ്മൂത്തായി ആഗ്രഹിക്കുന്നതിനപ്പുറവും കാണാന്‍ ആപ്പിള്‍ ഫോണിലൂടെ കഴിയുമെന്ന് ടെക് ട്രാന്‍സ്പെരന്‍സി പ്രോജക്ട് (ടിടിപി) നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ചുമ്മാ ഫ്രീയായി കാഷ്വല്‍-സെക്സ്, ബിഡിഎസ്എം ആപ്പുകള്‍ ആക്സസ് ചെയ്യാന്‍ ആപ്പിള്‍ കുട്ടികളെ അനുവദിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.

പ്രായം 14 ആണെങ്കിലും ഒരു കുഴപ്പവുമില്ല

പ്രായപൂര്‍ത്തിയാകാത്ത ഉപയോക്താക്കള്‍ അവരുടെ ജനനത്തീയതി രേഖപ്പെടുത്തിയിട്ടും ആപ്പുകള്‍ ആക്‌സസ് ചെയ്യാന്‍ ആപ്പിള്‍ അറിഞ്ഞുകൊണ്ട് അനുവദിക്കുന്നുവെന്നാണ് അന്വേഷകര്‍ വെളിപ്പെടുത്തിയത്. പ്രായത്തിന്റെ നിയന്ത്രണമൊക്കെ മറികടക്കുന്നതിനുള്ള സംവിധാനങ്ങള്‍ ആപ്പ് സ്റ്റോറുകളില്‍ത്തന്നെ ലഭ്യമാണ്. അതിനാല്‍ വിലക്കുകളെയൊക്കെ വിച്ഛേദിക്കാന്‍ എളുപ്പത്തില്‍ കുട്ടികള്‍ക്ക് സാധിക്കും.

2007 ഫെബ്രുവരിയില്‍ ജനനത്തീയതിയുള്ള ഒരു ഉപയോക്തൃ അക്കൗണ്ട് സൃഷ്ടിച്ചാണ് ആപ്പിളിന്റെ നയങ്ങള്‍ എത്രത്തോളം ബാധകമാണെന്ന് അന്വേഷണത്തിന്റെ ഭാഗമായി ടിടിപി പരിശോധിച്ചത്.

ഉപയോക്താവിന് സ്വയം പ്രഖ്യാപിത പ്രായം 14 ആണെങ്കിലും, സ്റ്റോറില്‍ നിന്ന് ‘ഇറോസ്: ഹുക്ക് അപ്പ് & അഡള്‍ട്ട് ചാറ്റ്’, ‘കിങ്ക്ഡി: കിങ്ക്, ബിഡിഎസ്എം ഡേറ്റിംഗ് ലൈഫ്’ തുടങ്ങിയ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞു. ഈ രണ്ട് ആപ്പുകളും ആപ്പിളിന്റെ ഏജ്-റേറ്റിംഗ് സിസ്റ്റം ’17+’ എന്ന് അടയാളപ്പെടുത്തിയതാണ്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത ഉപയോക്താവ് അവ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍, ‘നിങ്ങള്‍ക്ക് 17 വയസോ അതില്‍ കൂടുതലോ ആണെന്ന് സ്ഥിരീകരിക്കാന്‍ ടാപ്പു ചെയ്യുക’ എന്ന് ആവശ്യപ്പെടുന്ന പോപ്പ്-അപ്പ് നോട്ടിഫിക്കേഷന്‍ മാത്രമാണ് വരുന്നത്. അതിന് ഒകെ കൊടുത്താല്‍ ഏത് ചെറിയവനും അവ ആക്‌സസ് ചെയ്യാന്‍ സാധിക്കും.

മുതിര്‍ന്നവര്‍ക്കുള്ള ആപ്പുകളിലേയ്ക്കെത്താനും ആപ്പുകള്‍

ഇതുപോലെ, പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമുള്ള നിരവധി ആപ്പുകള്‍ ആപ്പിളിന്റെ സൈന്‍ ഇന്‍ വിത്ത് ആപ്പിളിലൂടെയും സ്വന്തമാക്കാനാകും. പ്രായപൂര്‍ത്തിയാകാത്ത ഉപയോക്താക്കള്‍ക്ക് അവരുടെ ഐ ക്ലൗഡ് അക്കൗണ്ടുകള്‍ ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യാനും മുതിര്‍ന്നവരുടെ ഉള്ളടക്കം ആസ്വദിക്കാനും കഴിയുന്ന 37 ആപ്പുകളുണ്ടെന്നും ടിടിപി അന്വേഷണം കണ്ടെത്തി.

ഡേറ്റിംഗ്, റാന്‍ഡം ചാറ്റ്സ്, കാഷ്വല്‍ സെക്സ്, ഗ്യാംപ്ലിംഗ് എന്നിവയൊക്കെ വാഗ്ദാനം ചെയ്യുന്ന ആപ്പുകള്‍ ആക്സസ് ചെയ്യുന്നത് കൗമാരക്കാര്‍ക്ക് എത്ര എളുപ്പമാണെന്നും അന്വേഷണം കാണിക്കുന്നു. ആപ്പ് സ്റ്റോര്‍ ‘കുട്ടികള്‍ക്ക് സുരക്ഷിതമായ സ്ഥലമാണ്’ എന്ന ആപ്പിളിന്റെ വാഗ്ദാനത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് പുതിയ കണ്ടെത്തലുകള്‍.

രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ആപ്പിള്‍ വക്താവ്

ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ച ആപ്പിള്‍ രക്ഷിതാക്കളാണ് കുട്ടികളെ നോക്കേണ്ടതെന്ന സിംപിള്‍ തത്വവും ഉപദേശിച്ചു. ഏതൊക്കെ ആപ്പുകളാണ് കുട്ടികള്‍ ആക്സസ് ചെയ്തതെന്നും അവര്‍ എത്രനേരമാണ് അതിനായി ചെലവിട്ടതെന്നുമൊക്കെ അറിയാന്‍ കമ്പനിയുടെ പേരന്റല്‍ കണ്‍ട്രോള്‍ ഫീച്ചറുകളിലൂടെ കഴിയുമെന്നും വക്താവ് വിശദീകരിച്ചു.

കുട്ടികളെ വേട്ടയ്ക്ക് കൊടുക്കുന്നതിന് തുല്യം

നിയന്ത്രണങ്ങളില്ലാതെ സെക്സും അപരിചിതരുമായി ചാറ്റിംഗുമൊക്കെ സാധ്യമാക്കുന്ന ആപ്പിള്‍ സംവിധാനം വലിയ അപകടമുണ്ടാക്കുമെന്ന് പേരന്റ്സ് ടുഗെദറിന്റെ സഹ-ഡയറക്ടര്‍ ജസ്റ്റിന്‍ റൂബന്‍ പറഞ്ഞു. കുട്ടികളുടെ ഓണ്‍ലൈന്‍ പ്രവേശന നിരക്ക് കഴിഞ്ഞ വര്‍ഷം ഏകദേശം ഇരട്ടിയായി. അപകടസാധ്യതയുള്ള ആപ്ലിക്കേഷനുകളില്‍ നിന്ന് കുട്ടികളെ അകറ്റാന്‍ ആപ്പിള്‍ തയ്യാറാകാത്തത് വേട്ടക്കാര്‍ക്ക് നമ്മുടെ കുട്ടികള്‍ക്ക് വിട്ടുകൊടുക്കുന്നതിന് തുല്യമാണെന്നും റൂബന്‍ പറഞ്ഞു.

Comments are closed.