head1
head 3
head2

കാക്കിയണിഞ്ഞ് ടൊവിനോ; ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ പോസ്റ്റര്‍

ടൊവിനോ തോമസിനെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസായി. തിയെറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ സിനിമയാണിത്. ടൊവിനോ അവതരിപ്പിക്കുന്ന എസ്.ഐ. അനന്ത് നാരായണന്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.

കല്‍ക്കിക്ക് ശേഷം ടൊവിനോ പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’. ഈ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കും.

തിരക്കഥ- ജിനു വി. എബ്രഹാം, ഛായാഗ്രഹണം- ഗിരീഷ് ഗംഗാധരന്‍, സംഗീതം- സന്തോഷ് നാരായണന്‍, എഡിറ്റര്‍- ഷൈജു ശ്രീധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന, പി.ആര്‍.ഒ. – ശബരി.

Comments are closed.