head 3
head1
head2

നെറ്റ്ഫ്‌ലിക്‌സില്‍ തരംഗമായി ‘ഓള്‍ ഓഫ് അസ് ആര്‍ ഡെഡ്’

റോം: സക്വിഡ് ഗെയിമിന് പിന്നാലെ നെറ്റ്ഫ്‌ലിക്‌സില്‍ തരംഗമായി കൊറിയന്‍ ഡ്രാമാ സീരീസ് ‘ഓള്‍ ഓഫ് അസ് ആര്‍ ഡെഡ്’. റിലീസ് ചെയ്ത് ഒറ്റ ദിവസം കൊണ്ട് ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങളിലെ നെറ്റ്ഫ്‌ലിക്‌സ് ടോപ്പ് 10 ലിസ്റ്റില്‍ ഇടം പിടിച്ച സീരീസ് നിലവില്‍ ഇരുപത്തി അഞ്ചിലധികം രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ്. ഇറ്റലിയില്‍ ടോപ് ഫൈവില്‍ ഇടംപിടിക്കാനും സീരിസിനായി.

സൗത്ത് കൊറിയയിലെ ഒരു സ്‌കൂളില്‍ വച്ച് ഒരു പ്രത്യേകതരം വൈറസ് പൊട്ടിപ്പുറപ്പെടുകയും തുടര്‍ന്ന് വൈറസ് ബാധയേല്‍ക്കുന്നവര്‍ സോംബികളായി മാറുന്നതുമാണ് കഥ. ആവശ്യത്തിനുള്ള ഹൊറര്‍-ത്രില്ലര്‍ എലമെന്റ്‌സ് ഉള്‍പ്പെടുത്തിയിട്ടുള്ള സീരീസില്‍ ആകെ പന്ത്രണ്ട് എപ്പിസോഡുകളാണ് ഉള്ളത്. സാധാരണ കൊറിയന്‍ സീരീസുകളിലേത് പോലെ ഇമോഷണല്‍ എലമെന്റ്‌സിനും ഈ സീരീസില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

പ്രമുഖ കൊറിയന്‍ സംവിധായകരായ Lee Jae-kyoo, Kim Nam-su എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത സീരീസില്‍ ദക്ഷിണ കൊറിയന്‍ താരങ്ങളായ Park Solomon, park-Ji- Hoo, Cho-yi-hyun, Chan-Yo- Yoon എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സീരീസിന്റെ വിജയത്തോടെ രണ്ടാം സീസണ്‍ ഉടന്‍ വേണമെന്ന ആവശ്യവുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

Comments are closed.