head2
head 3
head1

എയര്‍ലൈന്‍ മേഖലയില്‍ വന്‍ പ്രതിസന്ധി; യൂറോപ്പിലുടനീളം ആഗസ്ത് മാസത്തിലെ 15788 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി

യൂറോപ്പിലെ വിമാനത്താവളങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ മൂലം ആഗസ്ത് മാസത്തില്‍ ഷെഡ്യൂള്‍ ചെയ്ത 15788 വിമാനസര്‍വ്വീസുകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ എയര്‍ലൈന്‍ ഡാറ്റ അനാലിസിസ് നടത്തുന്ന കമ്പനിയായ Citrium പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് കണക്കുകളുള്ളത്. ലോകത്താകമാനം 25378 സര്‍വ്വീസുകളാണ് റദ്ദാക്കപ്പെട്ടത്. ഇതില്‍ 15788 എണ്ണവും യൂറോപ്പിലാണ്. ആഗസ്ത് മാസത്തിലെ യൂറോപ്പിലെ ആകെ വിമാനസര്‍വ്വീസുകളുടെ 2 ശതമാനത്തോളം വരുമിത്.

ജീവനക്കാരുടെ കുറവാണ് യൂറോപ്പിലെ വിമാനത്താവളങ്ങള്‍ നേിരുടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇതുകൂടാതെ വേതനവര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എയര്‍പോര്‍ട്ട് ജീവനക്കാര്‍ വിവിധയിടങ്ങളില്‍ നടത്തുന്ന സമരങ്ങളും ഇതിന് കാരണമായിട്ടുണ്ട്.

Citrium ന്റെ കണക്കുകളനുസരിച്ച് തുര്‍ക്കിഷ് എയര്‍ലൈന്‍സാണ് ഏറ്റവും കൂടുതല്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുള്ളത്. യൂറോപ്പിലെ 4408 സര്‍വ്വീസുകളാണ് ആഗസ്ത് മാസത്തിലെ ഷെഡ്യൂളില്‍ നിന്നും തുര്‍ക്കിഷ് എയര്‍ലൈന്‍സ് റദ്ദാക്കിയത്. ബ്രിട്ടീഷ് എയര്‍വേയ്‌സ്(3600), ഈസി ജെറ്റ്(2045), Lufthansa(1888), Wizz Air(1256) എന്നിവയാണ് കൂടുതല്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയ മറ്റു കമ്പനികള്‍. ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് ഫ്‌ലൈറ്റ് ക്യാന്‍സല്‍ ആയവര്‍ക്ക് അതത് എയര്‍ലൈനുകള്‍ ടിക്കറ്റ് തുക മടക്കി നല്‍കുകയോ, ആവശ്യമുള്ളവര്‍ക്ക് ടിക്കറ്റ് മാറ്റി നല്‍കുകയോ ചെയ്യുന്നതാണ്.

Comments are closed.