head2
head 3
head1

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ ഒരു യുഗത്തിന് അന്ത്യം; ബ്ലാക്ക്‌ബെറി ഇന്ന് മുതല്‍ സര്‍വ്വീസ് നിര്‍ത്തുന്നു

ഒട്ടാവ : ലോകപ്രശസ്ത സ്മാര്‍ട്ട് ഫോണായ ബ്ലാക്ക്‌ബെറി ഇന്ന് മുതല്‍ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുന്നു. ഒറിജിനല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും സേവനങ്ങളിലും പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്‌ബെറി ഫോണുകള്‍ക്ക് ജനുവരി 4ന് ശേഷം സപ്പോര്‍ട്ട് ലഭ്യമാകില്ലെന്നാണ് കനേഡിയന്‍ കമ്പനി വ്യക്തമാക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ ഒരു യുഗത്തിനാണ് ഇതോടെ അന്ത്യമാകുന്നത്.

ഇന്‍ഹൌസ് സോഫ്റ്റ് വെയറുകളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ് സെറ്റുകളുടെ പ്രവര്‍ത്തനം ജനുവരി 4ന് ശേഷം വിശ്വസനീയം ആയിരിക്കില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സേവനം നിര്‍ത്തുന്ന കാര്യം 2021 സെപ്റ്റംബറില്‍ തന്നെ ബ്ലാക്‌ബെറി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിശ്വസ്തരായ ഉപഭോക്താക്കളോടുള്ള നന്ദി സൂചകമായി സേവനങ്ങള്‍ നീട്ടുകയായിരുന്നു. എന്നാല്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബ്ലാക്‌ബെറി ഹാന്‍ഡ്‌സെറ്റുകളുടെ പ്രവര്‍ത്തനത്തെ ഈ നീക്കം ബാധിക്കില്ല..

ബ്ലാക്‌ബെറിയുടെ പ്രധാന സ്മാര്‍ട്ട് ഫോണ്‍ മോഡലുകള്‍ ബ്ലാക്‌ബെറി ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഒഎസില്‍ നിന്നുള്ള സേവനങ്ങളാണ് ജനുവരി 4 മുതല്‍ നിര്‍ത്തലാക്കുന്നത്. ബ്ലാക്‌ബെറി 7.1 ഒഎസ്, അതിനുമുന്‍പുള്ള ബ്ലാക്‌ബെറി പ്ലേബുക്ക് ഒഎസ് 2.1, ബ്ലാക്ബെറി 10 എന്നിവയെല്ലാം ഇന്ന് മുതല്‍ പ്രവര്‍ത്തിക്കില്ല. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക റിപ്പോര്‍ട്ട് കനേഡിയന്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.വിശ്വാസ്യതയ്ക്കും സുരക്ഷയ്ക്കും ഏറെ പേരുകേട്ട ബ്ലാക്ക് ബെറിയുടെ യുഗമാണ് ഇതോടെ ഇല്ലാതാവുന്നത്.

Comments are closed.