head 3
head2
head1

ആവേശത്തിന്റെ ”ആറാട്ട്” മോഹന്‍ലാലിന്റെയും : തിയേറ്റര്‍ പൂരപ്പറമ്പാകും ഗംഭിര ട്രൈയിലെറുമായി ആറാട്ട്

മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തോടെ ഉറ്റുനോക്കുന്ന ‘ആറാട്ടി’ന്റെ ട്രെയ്‌ലര്‍ പുറത്ത് . ഒരു ടിപ്പിക്കല്‍ മോഹന്‍ലാല്‍ മാസ് സിനിമയ്ക്ക് വേണ്ട ഘടകങ്ങളെല്ലാം ചേര്‍ന്നതാണ് ചിത്രമെന്ന് ട്രെയ്‌ലര്‍ ഉറപ്പുതരുന്നുണ്ട്. ഇടംതോള്‍ ചെരിച്ച പഞ്ച് ഡയലോഗുകളും മാസ്സ് ഫൈറ്റ് സീനുകളും വശ്യമായ രീതിയില്‍ സ്‌ക്രീനില്‍ വരുമെന്ന് പ്രതീക്ഷിച്ചാവും പ്രേക്ഷകര്‍ തീയറ്ററില്‍ എത്തുക. ബി ഉണ്ണികൃഷ്ണന്‍ എന്ന അനുഭവസമ്പന്നനായ സംവിധായകനൊപ്പം ഇത്തവണ തിരക്കഥാകൃത്ത് ഉദയകൃഷ്ണയും ചേരുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാകും.

‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. നെയ്യാറ്റിന്‍കര ഗോപനെന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. വിജയരാഘവന്‍, സായ് കുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രന്‍സ്, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

Comments are closed.