head1
head2
head 3

ഹൈപ്പ് കൂട്ടി ‘തലയുടെ വിളയാട്ടം’ ; വൈറലായി ‘ആറാട്ട്’ തീം സോംഗ്

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ടിന്റെ തീം സോംഗ് പുറത്തിറങ്ങി. രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വ്വഹിച്ച തലയുടെ വിളയാട്ടം എന്ന ഗാനം എം ജി ശ്രീകുമാറും റാപ്പര്‍ ഫെജോയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഫെജോയും ബി കെ ഹരിനാരായണനും ചേര്‍ന്നാണ് വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒരു മുഴുനീള മാസ് എന്റര്‍ടെയ്‌നര്‍ ചിത്രമായ ആറാട്ടില്‍ മോഹന്‍ലാല്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണെത്തുന്നത്. ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും . OTT റിലീസ് തിയ്യതി പിന്നീട് പുറത്തുവിടും.

പുലിമുരുകന്‍ പോലുള്ള ബ്ലോക്ക്ബസ്റ്ററുകളുടെ തിരക്കഥയും ട്വന്റി: 20, പോക്കിരി രാജ തുടങ്ങിയ ചിത്രങ്ങളുടെ സഹ രചനയും നിര്‍വഹിച്ച ഉദയ്കൃഷ്ണയാണ് തിരക്കഥ. സംഗീതമാന്ത്രികന്‍ എ.ആര്‍. റഹ്‌മാനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്. കഴിഞ്ഞ ഒക്ടോബര്‍ 14നായിരുന്നു ആദ്യം ആറാട്ടിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ഇത് മാറ്റിവയ്ക്കുക ആയിരുന്നു.

മോഹന്‍ലാല്‍, ശ്രദ്ധ ശ്രീനാഥ്, സിദ്ദിഖ്, സായ് കുമാര്‍, ധ്രുവന്‍, സ്വാസിക, നെടുമുടി വേണു, നേഹ സക്‌സേന, വിജയരാഘവന്‍, രചന നാരായണന്‍കുട്ടി, ഇന്ദ്രന്‍സ്, സെന്തില്‍ കൃഷ്ണ, രഞ്ജി പണിക്കര്‍, അലന്‍സിയര്‍ വെന്‍ തുടങ്ങിയ വന്‍ താരനിരയാണ് ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിലുള്ളത്.

Comments are closed.