head2
head 3
head1

കേരളത്തില്‍ കോവിഡ് കുതിയ്ക്കുന്നു; 54,537 പുതിയ കേസുകള്‍; പതിനായിരം കടന്ന് എറണാകുളം

തിരുവനന്തപുരം: കേരളത്തില്‍ ഇന്നലെ 54,537 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,898 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 47.05% ആയി ഉയര്‍ന്നു. അതേസമയം, എറണാകുളത്ത് ഇന്നലെ പതിനായിരത്തിന് മുകളില്‍ (10,571) കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിക്കുകയുണ്ടായി. ഇതോടെ സ്ഥാനത്തെ ആകെ മരണം 52,786 ആയി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,83,824 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,72,126 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,698 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1629 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,33,447 കോവിഡ് കേസുകളില്‍, 3.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,225 പേര്‍ ഇന്നലെ രോഗമുക്തി നേടിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. അതിനാല്‍, കോവിഡ് സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കമുള്ള എല്ലാവര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ലെന്നും രോഗിയെ അടുത്ത് പരിചരിക്കുന്നവര്‍ മാത്രം ക്വാറന്റൈനില്‍ പോയാല്‍ മതിയെന്നും മന്ത്രി നിര്‍ദേശിച്ചു.

കോവിഡിന്റെ അതിവ്യാപനം തുടരുകയാണെങ്കിലും രോഗതീവ്രത കുറവാണ്. രോഗികളില്‍ 3.6% മാത്രമാണ് ആശുപത്രികളിലുള്ളത്. ഐ.സി.യുവില്‍, വെന്റിലേറ്റര്‍ ഉപയോഗം 13 ശതമാനമാത്രമാണെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ താല്‍ക്കാലികമായി നിയമിക്കുമെന്നും വീണ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഒന്നാം ഡോസ് നൂറ് ശതമാവും രണ്ടാം ഡോസ് 84 ശതമാനത്തിലേറെയും കൊടുത്തു. ഇതുവരെ 5,05,291 ബൂസ്റ്റര്‍ ഡോസുകള്‍ കൊടുത്തതായും മന്ത്രി പറഞ്ഞു.

Comments are closed.