head2
head1
head 3

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: ബിജു മേനോനും ജോജു ജോര്‍ജും മികച്ച നടന്മാര്‍, രേവതി മികച്ച നടി, ‘ആവാസവ്യൂഹം’ മികച്ച ചിത്രം

തിരുവനന്തപുരം: 52-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ‘ആവാസവ്യൂഹം’ തിരഞ്ഞെടുക്കപ്പെട്ടു. ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവര്‍ മികച്ച നടനുള്ള പുരസ്‌ക്കാരം പങ്കിട്ടു. രേവതിയാണ് മികച്ച നടി. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’ ആണ് ജനപ്രിയ ചിത്രം. സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്.

‘ആര്‍ക്കറിയാം’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ബിജു മേനോന് അവാര്‍ഡ് ലഭിച്ചതെങ്കില്‍ ‘മധുരം’, ‘നായാട്ട്’ എന്നീ സിനിമകളാണ് ജോജുവിന് പുരസ്‌കാര നേട്ടം സമ്മാനിച്ചത്. ‘ഭൂതകാലം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് രേവതിക്ക് പുരസ്‌ക്കാരം ലഭിച്ചത്.

‘ജോജി’ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ദിലീഷ് പോത്തന്‍ സ്വന്തമാക്കി. ജിയോ ബേബിയുടെ ‘ഫ്രീഡം ഫൈറ്റ്’ മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടി .

142 സിനിമകള്‍ മത്സരത്തിനെത്തിയതില്‍ നിന്നും 45ഓളം ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് മുന്നില്‍ എത്തിയത്. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍.

പുരസ്‌കാരങ്ങളുടെ പൂര്‍ണ്ണ പട്ടിക

മികച്ച ചിത്രം – ആവാസ വ്യൂഹം

മികച്ച രണ്ടാമത്തെ ചിത്രം- ചവിട്ട്, നിഷിദ്ധോ

മികച്ച സംവിധായകന്‍- ദിലീഷ് പോത്തന്‍ (ജോജി)

മികച്ച നടന്‍- ബിജുമേനോന്‍ (ആര്‍ക്കറിയാം), ജോജു ജോര്‍ജ് (നായാട്ട്, മധുരം, തുറമുഖം ഫ്രീഡം ഫൈറ്റ്)

മികച്ച നടി- രേവതി (ഭൂതകാലം)

മികച്ച സ്വഭാവ നടി- ഉണ്ണിമായ പ്രസാദ്

സ്വഭാവ നടന്‍- സുമേഷ് മൂര്‍ (കള)

നവാഗത സംവിധായകന്‍- കൃഷ്‌ണേന്ദു കലേഷ് (പ്രാപ്പട)

മികച്ച കുട്ടികളുടെ ചിത്രം- കാടക്കാലം

ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള പ്രത്യേക പുരസ്‌ക്കാരം- ഹൃദയം (വിനീത് ശ്രീനിവാസന്‍)

പ്രത്യേക ജൂറി പരാമര്‍ശം- ജിയോ ബേബി (ഫ്രീഡം ഫൈറ്റ്)

മികച്ച പിന്നണി ഗായിക- സിത്താര കൃഷ്ണകുമാര്‍ (പാല്‍നിലാവിന്‍ പ്രിയേ, ചിത്രം: ‘കാണെ കാണെ’)

മികച്ച പിന്നണി ഗായകന്‍- പ്രദീപ് കുമാര്‍ (രാവിന്‍- മിന്നല്‍ മുരളി)

മികച്ച സംഗീത സംവിധായകന്‍-ഹിഷാം അബ്ദുല്‍ വഹാബം (ഹൃദയം സിനിമയിലെ എല്ലാ ഗാനങ്ങള്‍)

ഗാനരചയിതാവ്- ഹരിനാരായണന്‍

തിരക്കഥ – അഡാപ്‌റ്റേഷന്‍്- ശ്യാം പുഷ്‌കര്‍- ജോജി

തിരക്കഥാകൃത്ത്- ഹിഷാന്ത് ആര്‍കെ- ആവസയോഗ്യം

ഛായാഗ്രഹകന്‍ – മധു നീലകണ്ഠന്‍ ചുരുളി

കഥാകൃത്ത്- ഷാഹി കബീര്‍ – നായാട്ട്

ശബ്ദ രൂപകല്‍പന- രംഗനാഥന്‍ വി (ചുരുളി)

ശബ്ദ മിശ്രണം ജസ്റ്റിന്‍- മിന്നല്‍ മുരളി

സിങ്ക് സൗണ്ട്- അരുണ്‍ അശോക്, സോനു കെ പി

കലാസംവിധായകന്‍- എവി ഗോകുല്‍ ദാസ്- തുറമുഖം

ചിത്രസംയോജനം- മഹേഷ് നാരായണന്‍, രാജേഷ് രാമചന്ദ്രന്‍

നൃത്ത സംവിധാനം- അരുണ്‍ലാല്‍ (ചവിട്ട്)

പുരുഷ ഡബിങ് ആര്‍ട്ടിസ്റ്റ്- അവാര്‍ഡിന് അര്‍ഹമായ പ്രകടനങ്ങള്‍ ഇല്ലായിരുന്നുവെന്ന് ജൂറി

വനിതാ ഡബിങ് ആര്‍ട്ടിസ്റ്റ്- ദേവി എസ് (ദൃശ്യം 2)

വസ്ത്രാലങ്കാരം – മെല്‍വി ജെ (മിന്നല്‍ മുരളി)

മേക്കപ്പ് ആര്‍ട്ടിസ്റ്റ്- രഞ്ജിത്ത് അമ്പാടി (ആര്‍ക്കറിയാം)

കളറിസ്റ്റ്- ബിജു പ്രഭാകര്‍ (ചുരുളി)

നൃത്ത സംവിധാനം- അരുള്‍ രാജ്

മികച്ച ചലച്ചിത്ര ഗന്ഥം-ചമയം(പട്ടണ റഷീദ്)

ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ജൂറി പരാമര്‍ശം- നഷ്ട സ്വപ്നങ്ങള്‍ (ആര്‍ ഗോപാലകൃഷ്ണന്‍)

ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ജൂറി പരാമര്‍ശം- ഫോക്കസ് സിനിമ പഠനങ്ങള്‍

പ്രത്യേക ജൂറി അവാര്‍ഡ് കഥ തിരക്കഥ- ഷെറി ഗോവിന്ദന്‍ (ചിത്രം- അവനോ ലിനോന)

ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗം- ലേഖ എസ് (പമ്പരം)

വിഷ്വഷല്‍ എഫക്ട്- ആന്‍ഡ്രൂ ഡിക്രൂസ് (മിന്നല്‍ മുരളി)

Comments are closed.