head 3
head1
head2

ടെക്സാസില്‍ ട്രക്കിനുള്ളില്‍ 46 പേര്‍ മരിച്ച നിലയില്‍; കൊല്ലപ്പെട്ടത് കുടിയേറ്റക്കാര്‍

അമേരിക്കയിലെ ടെക്സാസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തിയ ട്രക്കിനുള്ളില്‍ 46 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. നാല് കുട്ടികള്‍ അടക്കം 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അഗ്‌നിശമനസേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അമേരിക്കയിലെ ടെക്‌സസിനടുത്ത് സാന്‍ അന്റോണിയോയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ട്രക്ക് കണ്ടെത്തിയത്.

മെക്‌സിക്കോയില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ് മരിച്ചതെന്നാണ് പ്രാഥമിക നി?ഗമനം. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 250 കിലോമീറ്റര്‍ അകലെയാണ് സാന്‍ അന്റോണിയോ പ്രദേശം. നഗരത്തിന്റെ തെക്കന്‍ പ്രാന്ത പ്രദേശത്തുള്ള റെയില്‍വേ ട്രാക്കിന് സമീപമാണ് ട്രക്ക് കണ്ടെത്തിയത്.

അതിര്‍ത്തി കടക്കുന്നതിനിടെ പിടിച്ചിട്ട ട്രക്കില്‍ കനത്ത ചൂടേറ്റാണ് ആളുകള്‍ മരിച്ചതെന്നും വിലയിരുത്തലുകളുണ്ട്. മൂന്ന് വ്യക്തികളെ സംഭവ സ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്തെന്നും എന്നാല്‍, അവര്‍ക്ക് സംഭവവുമായി ബന്ധമുണ്ടോ ഇല്ലയോ എന്നത് പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.

39.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്നലെ സാന്‍ അന്റോണിയോയില്‍ രേഖപ്പെടുത്തിയ താപനില. കൊല്ലപ്പെട്ടവരുടെ രാജ്യങ്ങള്‍ ഇതുവരെ വ്യക്തമല്ലെന്നും, അന്വേഷണം ഫെഡറല്‍ ഏജന്റുമാര്‍ക്ക് കൈമാറിയെന്നും അധികൃതര്‍ പറഞ്ഞു.

Comments are closed.