head 3
head1
head2

ഇറ്റലിയില്‍ ഏറ്റവും ഡിമാന്റുള്ള ഇരുപത്തിയഞ്ച് തൊഴിലുകള്‍ ഏതൊക്കെ?

റോം: ഇറ്റലിയിലേക്ക് താമസം മാറാന്‍ ആഗ്രഹിക്കുന്ന എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് അവിടെ തങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും അനുസരിച്ചുള്ള ഒരു ജോലി കണ്ടെത്തുക എന്നത്. പ്രത്യേകിച്ച് ഇന്ത്യയടക്കമുള്ള നോണ്‍ ഇ-യു രാജ്യക്കാര്‍ക്ക് ഇറ്റലിയില്‍ ജോലി നേടുക എന്നുള്ളത് അത്ര എളുപ്പമല്ല. ഇ-യു രാജ്യത്ത് നിന്നുമുള്ള അനുയോജ്യരായ ആളുകള്‍ ഇല്ലാത്ത അവസരത്തില്‍ മാത്രമേ കമ്പനികള്‍ നോണ്‍-ഇയു പൗരന്മാരെ ജോലിക്കായി പരിഗണിക്കുകയുള്ളു.

തൊഴിലവസരങ്ങളുടെ കാര്യത്തില്‍ ഇറ്റലിയുടെ അവസ്ഥ അത്ര സുഖകരമല്ല. 25 മുതല്‍ 29 വരെ പ്രായമുള്ള യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇറ്റലിയില്‍ താരതമ്യേന കൂടുതലാണ്. ഇറ്റലിയില്‍ നിന്നുള്ള ആയിരക്കണക്കിന് യുവാക്കള്‍ വര്‍ഷാവര്‍ഷം തൊഴില്‍ തേടി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നുമുണ്ട്.

എന്നാല്‍ ഈ കാര്യങ്ങള്‍ മാത്രം പരിഗണിച്ച് ഇറ്റലിയില്‍ തൊഴില്‍ നേടുന്നത് അസാധ്യമാണെന്ന് പറയാനും കഴിയില്ല. കഴിവും, പ്രവൃത്തിപരിചയവുമുള്ള ആളുകളെ സ്വാഗതം ചെയ്യാന്‍ എല്ലാ കാലത്തും തയ്യാറായിട്ടുള്ള രാജ്യമാണ് ഇറ്റലി. മാത്രമല്ല ചില പ്രത്യേക തൊഴില്‍ മേഖലകളില്‍ പ്രാഗത്ഭ്യമുള്ളവര്‍ക്ക് ഉറപ്പായും ജോലി ലഭിക്കാനുള്ള അവസരങ്ങളും ഇറ്റലിയിലുണ്ട്.

പ്രമുഖ അന്താരാഷ്ട്ര പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ് ഇന്‍ 2022 ല്‍ ഇറ്റിലിയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള ജോലികളുടെ ഒരു പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടെക് മേഖലയില്‍ നിന്നും, ഫിനാന്‍സ്, ഹ്യൂമണ്‍ റിസോഴ്‌സ്, കസ്റ്റമര്‍ സര്‍വ്വീസ് എന്നീ മേഖലകളിലാണ് കൂടുതല്‍ ഡിമാന്റുള്ളത്. ഓരോ ജോലിക്കും ആവശ്യമായി വരുന്ന ശരാശരി പ്രവൃത്തി പരിചയവും ലിങ്ക്ഡ് ഇന്‍ അവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഇറ്റലിയിലെ ഏറ്റവും ഡിമാന്റുള്ള 25 തൊഴില്‍ മേഖലകള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം.

1. റോബോട്ടിക്‌സ് എഞ്ചിനീയര്‍
സ്‌കില്‍: റോബോട്ടിക്‌സ്, പ്രൊസസ്സ് ഓട്ടോമേഷന്‍, പ്രോഗ്രാമിങ്
ശരാശരി പ്രവൃത്തി പരിചയം: നാല് വര്‍ഷം
2. മെഷീന്‍ ലേണിങ് എഞ്ചിനീയര്‍
സ്‌കില്‍: മെഷീന്‍ ലേണിങ്, കമ്പ്യൂട്ടര്‍ വിഷന്‍, ഡാറ്റാ സയന്‍സ്
ശരാശരി പ്രവൃത്തി പരിചയം: 3.3 വര്‍ഷം
3. Cloud Architect
സ്‌കില്‍: Amazon Web Services (AWS), Microsoft Azure, Cloud Computing
ശരാശരി പ്രവൃത്തി പരിചയം: 13.5 വര്‍ഷം
4. ഡാറ്റാ എഞ്ചിനീയര്‍
സ്‌കില്‍: Apache Spark, Scala, Hadoop
ശരാശരി പ്രവൃത്തി പരിചയം:7.2 വര്‍ഷം
5. Sustainability manager
സ്‌കില്‍: Sustainable Development, Sustainability Reporting, Consulting
ശരാശരി പ്രവൃത്തി പരിചയം: 6.5 വര്‍ഷം
6. ഡാറ്റാ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്
സ്‌കില്‍: Machine learning, ETL, Python
ശരാശരി പ്രവൃത്തി പരിചയം: 5.3 വര്‍ഷം
7. ഹ്യൂമണ്‍ റിസോഴ്‌സ് അനലിസ്റ്റ്
സ്‌കില്‍: Organizational development, Recruiting, Problem solving
ശരാശരി പ്രവൃത്തി പരിചയം: 4 വര്‍ഷം
8. ടാലന്റ് അക്വിസിഷന്‍ സ്‌പെഷ്യലിസ്റ്റ്
സ്‌കില്‍: Recruiting, Talent Management, LinkedIn Recruiter
ശരാശരി പ്രവൃത്തി പരിചയം: 9.2 വര്‍ഷം
9. സോഫ്റ്റ്‌വെയര്‍ അക്കൌണ്ട് എക്‌സിക്യൂട്ടീവ്
സ്‌കില്‍: Enterprise software, Cloud computing
ശരാശരി പ്രവൃത്തി പരിചയം : 15.2 വര്‍ഷം
10. സൈബര്‍ സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റ്
സ്‌കില്‍: Cybersecurity, Ethical Hacking, Information Security
ശരാശരി പ്രവൃത്തി പരിചയം : 8.3 വര്‍ഷം
11. ബാങ്കര്‍
സ്‌കില്‍: Credit, Retail Banking, Portfolio Management
ശരാശരി പ്രവൃത്തി പരിചയം: 6.1 വര്‍ഷം
12. Data scientist
സ്‌കില്‍: Machine learning, Python, Data mining
ശരാശരി പ്രവൃത്തി പരിചയം: 3.8 വര്‍ഷം
13. ബാക്ക് എന്റ് ഡെവലപ്പര്‍
സ്‌കില്‍: Git, Docker, MongoDB
ശരാശരി പ്രവൃത്തി പരിചയം: 7 വര്‍ഷം
14. പ്രോഡക്ട് മാനേജര്‍
സ്‌കില്‍: Agile project management, Scrum, Product management
ശരാശരി പ്രവൃത്തി പരിചയം: 10.9 വര്‍ഷം
15. ക്ലിനിക് മാനേജര്‍
സ്‌കില്‍: Good Clinical Practice, Clinical Trial Management System, Oncology
ശരാശരി പ്രവൃത്തി പരിചയം:9.6 വര്‍ഷം
16. റീട്ടെയില്‍ കണ്‍സള്‍ട്ടന്റ്
സ്‌കില്‍: SQL, Cloud computing, Problem solving
ശരാശരി പ്രവൃത്തി പരിചയം: 9.6 വര്‍ഷം
17. ബിസിനസ് ഡെവലപ്പര്‍
സ്‌കില്‍: Sales Management, Marketing Strategy, Negotiation
ശരാശരി പ്രവൃത്തി പരിചയം:7.4 വര്‍ഷം
18. Client manager
സ്‌കില്‍: Business Planning, Marketing Strategy, Risk Management
ശരാശരി പ്രവൃത്തി പരിചയം:10 വര്‍ഷം
19. ഇന്‍വെസ്റ്റ്‌മെന്റ് മാനേജര്‍
സ്‌കില്‍: Private equity, Business planning, Corporate finance
ശരാശരി പ്രവൃത്തി പരിചയം: 7.6 വര്‍ഷം
20. ഫുള്‍ സ്റ്റാക് എഞ്ചിനീയര്‍
സ്‌കില്‍: JavaScript, jQuery, Git
ശരാശരി പ്രവൃത്തി പരിചയം: 7.1 വര്‍ഷം
21. Infrastructure architect
സ്‌കില്‍: Cloud computing, Virtualization, Linux
ശരാശരി പ്രവൃത്തി പരിചയം: 12.6 വര്‍ഷം
22. പേറോള്‍ സ്‌പെഷ്യലിസ്റ്റ്
സ്‌കില്‍: Human Resources, ADP Payroll, Employment Law
ശരാശരി പ്രവൃത്തി പരിചയം: 9.7 വര്‍ഷം
23. ഫ്രണ്ട് എന്റ് ഡെവലപ്പര്‍
സ്‌കില്‍: SASS, Bootstrap, Git
ശരാശരി പ്രവൃത്തി പരിചയം: 7.2 വര്‍ഷം
24. ERP (Enterprise Resources Planning) Consultant
സ്‌കില്‍: SQL, Business Intelligence, Business Processes
ശരാശരി പ്രവൃത്തി പരിചയം: 6 വര്‍ഷം
25. കസ്റ്റമര്‍ സര്‍വ്വീസ് ഓഫീസര്‍
സ്‌കില്‍: Back office, Problem solving, Negotiation
ശരാശരി പ്രവൃത്തി പരിചയം: 6 വര്‍ഷം

Comments are closed.