head2
head 3
head1

ഡെന്മാര്‍ക്കില്‍ റസിഡന്‍സി പെര്‍മിറ്റിന് അനുമതി തേടിയത് 20000 ഉക്രൈയ്ന്‍ അഭയാര്‍ഥികള്‍

കോപ്പന്‍ഹേഗന്‍ : യുദ്ധത്തെ തുടര്‍ന്ന് ഉക്രൈനില്‍ നിന്നുമെത്തിയ 20,000 -ത്തിലധികം അഭയാര്‍ഥികള്‍ താല്‍ക്കാലിക റസിഡന്‍സ് പെര്‍മിറ്റിന് അപേക്ഷിച്ചിട്ടുണ്ടെന്ന് ഡാനിഷ് ഇമിഗ്രേഷന്‍ സര്‍വീസ് സ്ഥിരീകരിച്ചു.
എന്നിരുന്നാലും, ഇതുവരെ 3,683 പേര്‍ക്ക് മാത്രമേ രാജ്യം റസിഡന്‍സ് പെര്‍മിറ്റ് അനുവദിച്ചിട്ടുള്ളു. ഞായറാഴ്ച വരെയുള്ള കണക്കാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇനിയും കൂടുതല്‍ അപേക്ഷകരെത്തുമെന്നാണ് കരുതുന്നത്. ഉക്രൈയ്ന്‍ അഭയാര്‍ഥികള്‍ക്ക് ഇയു അംഗരാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്കുള്ള അതേ അവകാശങ്ങള്‍ അനുവദിക്കുന്ന പ്രത്യേക നിയമം മാര്‍ച്ചില്‍ പാര്‍ലമെന്റ് അതിവേഗ നടപടികളിലൂടെ പാസ്സാക്കിയിരുന്നു. ഉക്രൈനില്‍ നിന്നും 100,000 -ത്തിലധികം പേര്‍ ഡെന്മാര്‍ക്കില്‍ എത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Comments are closed.