head2
head 3
head1

കടുത്ത സാമ്പത്തിക പ്രതിസന്ധി: നെറ്റ്ഫ്‌ലിക്സില്‍ ജീവനക്കാരെ കൂട്ട പിരിച്ചുവിടല്‍

പ്രമുഖ ഓണ്‍ലൈന്‍ സ്ട്രീമിംഗ് (ഒ ടി ടി) പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി ജീവനക്കാരെ പിരിച്ചുവിട്ടു. 150 ഓളം ജീവനക്കാരാണ് നെറ്റ്ഫ്ലിക്‌സിന്റെ കൂട്ടപിരിച്ചുവിടലിന് ഇരയായത്. കമ്പനിയിലെ മികച്ച ക്രിയേറ്റീവ് പ്രൊഫഷണലുകളെ പോലും പുറത്താക്കിയെന്നാണ് വിവരം.

നിലവില്‍ 11,000 ജീവനക്കാരാണ് കമ്പനിയിലുള്ളത്. കഴിഞ്ഞ കുറച്ച് നാളുകളായി സബ്‌സ്‌ക്രിപ്ഷന്‍ ഉയരാത്തതിനാല്‍ നെറ്റ്ഫ്ലിക്സിന്റെ വരുമാനത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടായിരുന്നില്ല. ഓഹരി വിപണിയിലും കമ്പനി നഷ്ടത്തിലേക്ക് വീണിരുന്നു. രണ്ട് ദശലക്ഷം വരിക്കാരുടെ കുറവ് പ്രവചിക്കപ്പെട്ടത് കൂടി കണക്കിലെടുത്തുള്ള നടപടിയാണിത്. യുഎസ് ആസ്ഥാനമായുള്ള ജീവനക്കാരെയാണ് കൂടുതലും പുറത്താക്കിയിരിക്കുന്നത്.

222 ദശലക്ഷം കുടുംബങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് വരിക്കാരായിട്ടുണ്ടങ്കിലും കോടി കണക്കിന് കുടുംബങ്ങള്‍ പണം നല്‍കാതെ നെറ്റ്ഫ്‌ലിക്സിന്റെ സേവനം ഉപയോഗിക്കുന്നുവെന്നാണ് കമ്പനി പറയുന്നത്. സ്വന്തം കുടുംബത്തിന് പുറത്തുള്ളവര്‍ തമ്മില്‍ നെറ്റ്ഫ്‌ലിക്സ് പങ്കുവക്കുന്നതും കമ്പനിയുടെ വളര്‍ച്ചയെ ബാധിക്കുന്നുണ്ട്. യുക്രെയിന്‍ – റഷ്യ സംഘര്‍ഷത്തിന് പിന്നാലെ റഷ്യയിലെ സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതും നെറ്റ്ഫ്‌ലിക്‌സിന് തിരിച്ചടിയായി. 7,00,000 വരിക്കാരുടെ കുറവാണ് നെറ്റ്ഫ്‌ളിക്‌സിന് ഉണ്ടായത്.

Comments are closed.