head2
head1
head 3

യൂറോപ്പിലെ 10 ശതമാനം ക്യാന്‍സര്‍ കേസുകള്‍ക്കും കാരണം മലിനീകരണമെന്ന് പഠനം

യൂറോപ്പിലെ പത്ത് ശതമാനം ക്യാന്‍സര്‍ കേസുകള്‍ക്കും കാരണം മലിനീകരണമാണെന്ന് European Environment Agency (EEA) പഠന റിപ്പോര്‍ട്ട്. വായു മലിനീകരണം, second-hand smoke, Radon- Asbestos ഉള്‍പ്പെടെയുള്ള കെമിക്കലുകള്‍, അള്‍ട്രാവയലറ്റ് റേഡിയേഷന്‍ എന്നിവയാണ് രാജ്യത്ത് ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 2.7 മില്യണോളം ക്യന്‍സര്‍ കേസുകള്‍ക്കും കാരണമെന്നും EEA റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിവര്‍ഷം 1.3 മില്യണ്‍ ആളുകളാണ് യൂറോപ്പില്‍ ക്യാന്‍സര്‍ ബാധിച്ച് മരണപ്പെടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗചികിത്സയ്ക്കായുള്ള സാമ്പത്തിക ചിലവുകളും വര്‍ദ്ധിച്ചുവരികയാണ്. 2018 ലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ക്യാന്‍സര്‍ ചികിത്സയ്ക്കായി യൂറോപ്പില്‍ ആകെ ചിലവായ തുക 178 ബില്യണ്‍ യൂറോ ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മലിനീകരണവും ക്യാന്‍സറും

വിവിധ മലിനീകരണങ്ങള്‍ ഏത് രീതിയില്‍ ക്യാന്‍സറിന് കാരണമാവുന്നു എന്നും EEA അവരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുപ്രകാരം യൂറോപ്പിലെ ഒരു ശതമാനം ക്യാന്‍സര്‍ കേസുകള്‍ക്കും കാരണം വായുമലിനീകരണമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല രണ്ട് ശതമാനം ക്യാന്‍സര്‍ മരണങ്ങളുടെയും കാരണം വായുമലിനീകരണം തന്നെയാണ്. ശ്വാസകോശ ക്യാന്‍സറുകളുടെ കാര്യത്തില്‍ മരണനിരക്ക് 9 ശതമാനമാണ്.

രണ്ട് ശതമാനം ക്യാന്‍സര്‍ കേസുകള്‍ക്കും, പത്ത് ശതമാനം ശ്വാസകോശ ക്യാന്‍സര്‍ കേസുകള്‍ക്കുമാണ് Radon വാതകം കാരണമാവുന്നത്. അള്‍ട്രാവയലറ്റ് റേഡിയേഷന്‍ യൂറോപ്പിലെ 4 ശതമാനം ക്യാന്‍സര്‍ കേസുകള്‍ക്ക് കാരണമാവുന്നതായും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പുകവലി ശീലമില്ലാത്തവരില്‍ പതിനാറ് ശതമാനത്തോളം ക്യാന്‍സര്‍ ബാധയ്ക്കും പാസീവ് സ്‌മോക്കിങ് കാരണമാവാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യൂറോപ്പിലെ 55-88 ശതമാനം വരെ occupational lung cancers നും കാരണം asbestos ആവാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2005 മുതല്‍ യൂറോപ്പില്‍ asbestos ന് നിരോധനമുണ്ടെങ്കിലും ഇപ്പോഴും ഇത് പല കെട്ടിടങ്ങളിലും ഉപയോഗിക്കാറുണ്ട്.

ഇ.യു Zero Pollution Action Plan

അതേസമയം യൂറോപ്യന്‍ യൂണിയന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ ഈ അവസ്ഥയ്ക്ക പരിഹാരം കാണാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്യന്‍ യൂണിയന്റെ Zero Pollution Action പ്ലാനിലൂടെയും, സുസ്ഥിര കെമിക്കല്‍ സ്ട്രാറ്റജിയിലൂടെയും, മറ്റ് പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിലൂടെയും മലിനീകരണത്തിന്റെ തോത് കുറക്കാവുന്നതാണ്. ഇത് വഴി ക്യാന്‍സര്‍ ബാധയും മരണനിരക്കും നിയന്ത്രിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനങ്ങളുടെ മെച്ചപ്പെട്ട ആരോഗ്യത്തിനായുള്ള ഫലപ്രദമായ ഇന്‍വെസ്റ്റ്‌മെന്റുകളാണ് ഇത്തരം പദ്ധതികളെന്ന് EEA എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ Hans Bruyninckx പറഞ്ഞു.

2050 ഓടെയാണ് Zero Pollution Action Plan ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാനായി നിലവില്‍ ലക്ഷ്യമിടുന്നത്. വായുമലനീകരണം മൂലമുണ്ടാകന്ന അകാലമരണങ്ങളുടെ എണ്ണം കുറയ്ക്കുന്നതനായി വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, മാലിന്യങ്ങള്‍ കുറയ്ക്കുക, അത് വഴി ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, പോഷക നഷ്ടവും, രാസകീടനാശിനി പ്രയോഗവും കുറച്ചുകൊണ്ട് മണ്ണ് മെച്ചപ്പെടുത്തുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യങ്ങള്‍.

Comments are closed.