head 3
head2
head1

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിയമവിരുദ്ധമായി കഴിയുന്നത് 1.2 മില്യണ്‍ വിദേശികള്‍

ബ്രസല്‍സ് : യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിയമവിരുദ്ധമായി കഴിയുന്നത് 1.2 മില്യണ്‍ മൂന്നാം ലോക രാജ്യങ്ങളിലെ പൗരന്മാരെന്ന് യൂറോസ്റ്റാറ്റില്‍ നിന്നുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ഇവരിലധികവും 2021ല്‍ ഇമിഗ്രേഷന്‍ നിയമ നടപടിയ്ക്ക് വിധേയരായെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത്തരത്തില്‍പ്പെട്ട ഭൂരിപക്ഷം കേസുകളും ഫ്രാന്‍സിലാണ്. സിറിയ, ഉക്രൈന്‍, അള്‍ജീരിയ, അല്‍ബേനിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കേസുകളില്‍പ്പെട്ടവരേറെയുമെന്നും കണക്കുകള്‍ പറയുന്നു.

2021ല്‍ മൊത്തം 6,81,200 നോണ്‍ ഇ യു പൗരന്മാരാണ് ഫ്രാന്‍സില്‍ അനധികൃതമായി താമസിക്കുന്നതായി കണ്ടെത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 22% വര്‍ധനവാണിത്. ഇവരില്‍ 5,57,500 പേരും അനധികൃതമായി താമസിക്കുന്നവരാണെന്ന് കണ്ടെത്തിയിരുന്നു.

മൂന്നാം രാജ്യങ്ങളില്‍ നിന്നുള്ള 2,15,200 പൗരന്മാരാണ് ഫ്രാന്‍സില്‍ കണ്ടെത്തിയത്. ഇത് ഏറ്റവും ഉയര്‍ന്ന കണക്കാണ്. ഹംഗറി (1,34,100), ജര്‍മ്മനി (120,300) എന്നിങ്ങനെയും മൂന്നാം രാജ്യക്കാരെ കണ്ടെത്തി.

സിറിയന്‍ പൗരന്മാരാണ് യൂറോപ്യന്‍ യൂണിയനില്‍ നിയമവിരുദ്ധമായി തങ്ങുന്നവരില്‍ മഹാഭൂരിപക്ഷവും. 79,800 സിറിയക്കാരെയാണ് ഇയുവിലാകെ കണ്ടെത്തിയത്. അള്‍ജീരിയക്കാരായ 56,800 പേരും അഫ്ഗാനിസ്ഥാന്‍കാരായ 52,800 ആളുകളെയും കണ്ടെത്തിയിരുന്നു.

നോണ്‍ ഇയു രാജ്യക്കാരായ 26,400 അല്‍ബേനിയക്കാര്‍, 22,000 മൊറോക്കക്കാര്‍, 21,800 അള്‍ജീരിയക്കാര്‍ എന്നിവരോടും രാജ്യം വിട്ടുപോകാന്‍ നിര്‍ദ്ദേശം നല്‍കി. 125,500 ആളുകള്‍ക്കാണ് രാജ്യം വിടാന്‍ ഫ്രാന്‍സ് ഉത്തരവിട്ടത്. ജര്‍മ്മനി (31,500), ഗ്രീസ് (28,800) എന്നിങ്ങനെയും ആളുകളെ പുറത്താക്കാന്‍ നോട്ടീസ് നല്‍കി.

Comments are closed.