head2
head1
head 3

യൂറോപ്പ്യൻ യൂണിയനിൽ മിനിമം വേജ് നിയമങ്ങൾ ഏകീകരിക്കാൻ നടപടി ആരംഭിച്ചു

റോം : ആവശ്യസേവനങ്ങൾ ചെയ്യുന്നവർ,ശുചീകരണ തൊഴിലാളികൾ ,ആരോഗ്യ കാർഷിക മേഖലകളിലെ ജീവനക്കാർ തുടങ്ങിയവർക്ക് കൂടുതൽ ഉയർന്ന മിനിമം വേതനം അടിയന്തരമായി നൽകേണ്ടത് അനിവാര്യമെന്ന് കോവിഡ് പ്രതിസന്ധി തെളിയിച്ചതായി യൂറോപ്യൻ പാർലിമെന്റ് അംഗങ്ങൾ.

യൂറോപ്യൻ യൂണിയൻ തലത്തിൽ മിനിമം വേജ് നിയമങ്ങൾ ഏകീകരിക്കാനുള്ള നടപടി 443 വോട്ടിനാണ് പാസായത്.198 പേരാണ് എതിർത്ത് വോട്ട് ചെയ്തത്.

58 എം.ഈ.പിമാർ വോട്ട് ചെയ്യാനെത്തിയില്ല.അംഗരാജ്യങ്ങളിൽ തൊഴിലാളികൾക്കും കുടുംബാഗംങ്ങൾക്കും മാന്യമായ ജീവിതനിലവാരം ഉറപ്പാക്കാൻ മിനിമം റിക്വയർമെന്റുകൾ നിശ്ചയിക്കുകയാണ് രേഖയുടെ പ്രധാന ഉദ്ദേശം.

ട്രേഡ് യൂണിയനുകൾ സജീവമാകാനും തൊഴിലാളി പ്രതിനിധികൾക്ക് മതിയായ വിവരങ്ങളും സൗകര്യങ്ങളും ലഭിക്കുന്നെന്ന് ഉറപ്പാക്കാനുമാണ് ഡ്രാഫ്റ്റ് ലക്ഷ്യമിടുന്നത്. അവർക്ക് തൊഴിലിടങ്ങൾ പ്രാപ്യമാണെന്നും ഉറപ്പാക്കണം.

എല്ലാ രാജ്യങ്ങൾക്കും ഒരേ പരിഹാരം എന്ന നിലയിലാകരുത് നയമെന്ന് മാൾട്ടയിൽ നിന്നുള്ള ലേബർ എം.ഇ .പി ആൽഫ്രഡ് സാൻ്റ്. പറഞ്ഞു.ദേശീയ തലത്തിൽ മാറ്റങ്ങൾ അനുവദിച്ച് ചില മേഖലകളിൽ വേതനത്തിൽ ചർച്ചകൾ നടക്കുന്ന രീതിയിലാണ് ഡ്രാഫ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

യൂറോപ്പിലെ തൊഴിലാളികൾക്ക് കൂടുതൽ കരുതലും ശ്രദ്ധയും ലഭിക്കണമെന്നും അവരുടെ മൂല്യം കോവിഡ് മൂലം കൂടുതൽ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായങ്ങളും സ്റ്റെയ്ക്ക്‌ഹോൾഡർമാരും തമ്മിലുള്ള കൂട്ടായ ഇടപെടലുകൾ വഴിയോ ദേശീയ നിയമങ്ങൾ മുഖേനയോ യൂറോപ്യൻ യൂണിയനിൽ മുഴുവൻ നിലവിൽ വരുന്ന രീതിയിൽ മിനിമം വേതന സുരക്ഷ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. 2020 ഒക്ടോബറിലാണ് ഇത് സംബന്ധിച്ച നടപടികൾ ആരംഭിച്ചത്.

മിനിമം വേജ് സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നിർദേശം.മിനിമം വേതനം നിശ്ചയിക്കാനുള്ള സ്ഥിരതയുള്ള മാനദണ്ഡങ്ങളും സമയബന്ധിതമായ നവീകരണങ്ങളും ഇക്കാര്യത്തിൽ സർക്കാരിന് നിർദേശങ്ങൾ നൽകാനുള്ള സ്ഥാപനങ്ങളും ആരംഭിക്കാൻ ഈ നീക്കം ഉപകരിക്കും.സാമൂഹിക പങ്കാളികൾ ഈ പ്രക്രിയയിൽ ഭാഗഭാക്കുകൾ ആകുന്നെന്ന് ഉറപ്പാക്കാനും പുതിയ ഡ്രാഫ്റ്റ് ഉപകരിക്കും.

പർച്ചേസിംഗ് പവർ, ദാരിദ്ര നിരക്ക് തുടങ്ങിയവ പരിഗണിച്ച് നിയമപരമായ മിനിമം വേതനം പര്യാപ്തമാണോയെന്ന് പരിശോധിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും പുതിയ നിർദിഷ്ട നിയമപ്രകാരം സർക്കാരുകൾക്ക് കടമയുണ്ട്.ഇതിലൂടെ മാന്യമായ ജീവിത, ജോലി സാഹചര്യങ്ങൾ ഉറപ്പാക്കാനാകുമെന്ന് ഇ യൂ പ്രത്യാശിക്കുന്നുമുണ്ട് .

Comments are closed.