head1
head 3
head2

കോവിഡ് ഹെല്‍ത്ത് പാസ് ചിപ്പിന് വഴിമാറാനൊരുങ്ങുന്നു

സ്റ്റോക്ഹോം : യൂറോപ്പിലെ കോവിഡ് ഹെല്‍ത്ത് പാസ് , ചിപ്പിന് വഴിമാറാനൊരുങ്ങുകയാണ്. ഒരു സ്വീഡിഷ് കമ്പനിയാണ് കോവിഡ് ഹെല്‍ത്ത് പാസിനെ ചിപ്പിലേയ്ക്ക് പരിവര്‍ത്തനപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ പരിഗണിക്കുന്നത്.

സ്വന്തം സ്‌കിന്നിനുള്ളില്‍ ഈ ഡാറ്റ സൂക്ഷിക്കാനാകുമെന്നതാണ് പുതിയ ഓപ്ഷന്റെ ഏറ്റവും വലിയ സൗകര്യം.സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ആക്ടീവാക്കാനാകും. നിരവധി സ്വീഡന്‍കാര്‍ ഈ സൗകര്യം ഉപയോഗിച്ചുവരികയാണ്. ചിപ്പ് ഇംപ്ലാന്റിന് 100 യൂറോയാണ് ചെലവു വരിക.ചിപ്പ് ഇംപ്ലാന്റ് 20, 30, 40 വര്‍ഷങ്ങള്‍ ഉപയോഗിക്കാനാകുമെന്നതാണ് നേട്ടം.

ചിപ്പ് ഇംപ്ലാന്റേഷനെ പേടിപ്പെടുത്തുന്ന നിരീക്ഷണ സാങ്കേതികവിദ്യയായാണ് കാണുന്നത്. എന്നാല്‍ ഇതിനെ ലളിതമായ ഐഡി ടാഗായി കണ്ടാല്‍ മതിയെന്നാണ് ഇതുപയോഗിക്കുന്നവര്‍ പറയുന്നത്.സ്വന്തമായി ബാറ്ററിയില്ലാത്തതിനാല്‍ സ്വയം സിഗ്‌നല്‍ കൈമാറാന്‍ കഴിയില്ല. സ്മാര്‍ട്ട്ഫോണില്‍ സ്പര്‍ശിക്കുമ്പോള്‍ മാത്രമേ ഇവ സജീവമാകൂവെന്നും ഇവര്‍ വിശദീകരിക്കുന്നു.

Comments are closed.