head1
head 3
head2

ഐപിഎല്‍ മെഗാ താരലേലത്തിന് കേരളത്തില്‍ നിന്ന് 13 താരങ്ങള്‍

മെഗാ ലേലം ഫെബ്രുവരി 12, 13 തീയതികളില്‍,അടിമുടിമാറാന്‍ ടീമുകള്‍, പുറത്തുള്ളത് വമ്പന്മാര്‍

കൊച്ചി : ഫെബ്രുവരി 12, 13 തീയതികളില്‍ ബെംഗലൂരുവില്‍ നടക്കുന്ന ദ്വിദിന IPL മെഗാ ലേലത്തില്‍ ആകെ 590 ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടുന്ന താരലേല പട്ടിക BCCI പുറത്തുവിട്ടു. അന്തിമ പട്ടികയില്‍ കേരളത്തില്‍ നിന്ന് എസ്. ശ്രീശാന്ത് അടക്കം 13 താരങ്ങള്‍ ഇടംപിടിച്ചു.

എസ് ശ്രീശാന്ത്, റോബിന്‍ ഉത്തപ്പ, കേരള താരമായ ജലജ് സക്‌സേന, സച്ചിന്‍ ബേബി, എം.ഡി.നിധീഷ്, വിഷ്ണു വിനോദ് , ബേസില്‍ തമ്പി, മിഥുന്‍ എസ്, കെ.എം.ആസിഫ് മുഹമ്മദ് അസ്ഹറുദ്ദീന്‍, സിജോമോന്‍ ജോസഫ്, രോഹന്‍ കുന്നുമ്മല്‍, ഷോണ്‍ റോജര്‍ എന്നിവരാണ് ലേലത്തില്‍ പങ്കെടുക്കുന്ന കേരളത്തില്‍ നിന്നുള്ള താരങ്ങള്‍.

കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഉത്തപ്പയാണ് കേരളത്തില്‍ നിന്ന് ലേലത്തിനെത്തുന്ന വിലകൂടിയ താരം. രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള ഉത്തപ്പ കഴിഞ്ഞാല്‍ 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ശ്രീശാന്താണ് കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ അടിസ്ഥാന വിലയുള്ള രണ്ടാമത്തെ താരം.

RCB യില്‍ കളിച്ചിട്ടുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ അടിസ്ഥാന വില 20 ലക്ഷം രൂപയാണ്. വിഷ്ണു വിനോദും 20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയിലാണുള്ളത് .

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായിരുന്ന കെ എം ആസിഫ് (20 ലക്ഷം), സണ്‍റൈസേഴ്‌സ് താരമായിരുന്ന ബേസില്‍ തമ്പി (30 ലക്ഷം), സച്ചിന്‍ ബേബി (20 ലക്ഷം), ജലജ് സക്‌സേന (30 ലക്ഷം), മിഥുന്‍ എസ് (20ലക്ഷം), റോഹന്‍ കുന്നുമേല്‍ (20 ലക്ഷം), എം ഡി നിഥീഷ് (20 ലക്ഷം), ഷോണ്‍ റോജര്‍ (20ലക്ഷം), സിജോമോന്‍ ജോസഫ് (20ലക്ഷം) എന്നിങ്ങനെയാണ് ലേലപട്ടികയിലുള്ള മറ്റു മലയാളി താരങ്ങളുടെ അടിസ്ഥാന വില.

അടിമുടിമാറാന്‍ ടീമുകള്‍, പുറത്തുള്ളത് വമ്പന്മാര്‍

ഇന്ത്യന്‍ താരങ്ങള്‍ കൂടാതെ ലോക ക്രിക്കറ്റിലെ ചില വമ്പന്‍ താരങ്ങള്‍ അഭിമാനകരമായ ഈ ടൂര്‍ണമെന്റിന് നിറം പകരാന്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 590 കളിക്കാരില്‍ 228 ക്യാപ്ഡ് പ്ലയേഴ്സും 355 അണ്‍ക്യാപ്പ്ഡ് പ്ലയേഴ്സുമാണ്.

BCCI പുറത്തുവിട്ട ഫൈനല്‍ പട്ടിക കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: https://bcciplayerimages.s3.ap-south-1.amazonaws.com/documents/IPL/document/2022/02/IPL2022PlayerAuction_List_Sets.pdf

ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഇഷാന്‍ കിഷന്‍, അജിങ്ക്യ രഹാനെ, സുരേഷ് റെയ്‌ന, യുസ്വേന്ദ്ര ചാഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, തുടങ്ങിയ പ്രമുഖരായ ഇന്ത്യന്‍ ക്രിക്കറ്റ് പ്രതിഭകളെ സ്വന്തമാക്കാനുള്ള ടീമുകളുടെ കടുത്ത പോരാട്ടമാവും ഇത്തവണയുണ്ടാവുക. ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ് തുടങ്ങിയവരും കൂട്ടത്തിലുണ്ട്.

Comments are closed.